Connect with us

killing case

കഴിക്കാത്ത സമൂസക്ക് ബില്‍; ഹോട്ടലുടമയെ അടിച്ച് കൊന്നു

തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം

Published

|

Last Updated

ചെന്നൈ |  ഇഡ്ഡലി കഴിച്ചയാള്‍ക്ക് സമൂസയുടെ തുക കൂടെ ചേര്‍ത്ത് ബില്‍ നല്‍കിയെന്ന് ആരോപിച്ച് ഹോട്ടലുടമയെ അടിച്ച് കൊന്നു. മധുര കെപുദൂര്‍ ഗവ. ടെക്‌നിക്കല്‍ ട്രെയിനിംഗ് കോളജിന് സമീപം ഹോട്ടല്‍ നടത്തുകയായിരുന്ന മുത്തുകുമാര്‍ എന്നയാളാണ് കൊലപ്പെട്ടത്. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ കണ്ണന്‍ എന്നയാളാണ് കൊല നടത്തിയത്.

ഹോട്ടലില്‍ നിന്ന് ഇഡ്ഡലി കഴിച്ച് ഇറങ്ങുന്നതിനിടെ ബില്ലില്‍ സമൂസ എന്ന് രേഖപ്പെടുത്തയതോടെ കണ്ണന്‍ ഹോട്ടലുടമയോട് തര്‍ക്കിക്കുകയായിരുന്നു. ബില്ലില്‍ സമൂസ കഴിച്ചതായി രേഖപ്പെടുത്തി ഹോട്ടലുടമ മുത്തുകുമാര്‍ തുക ചേര്‍ത്തിരുന്നു. ഇതില്‍ കണ്ണന്‍ പരാതിപ്പെട്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.

ഇതിനിടെ പ്രകോപിതനായ കണ്ണന്‍ ഹോട്ടലിലുണ്ടായിരുന്ന തടിക്കഷ്ണമെടുത്ത് മുത്തുകുമാറിനെ അടിക്കുകയായിരുന്നു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

 

 

 

Latest