Connect with us

Kerala

പരുത്തിപ്പുള്ളിയില്‍ ബൈക്ക് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് അപകടം

അമിതവേഗതയില്‍ എത്തിയ ബൈക്ക് പരുത്തിപ്പുള്ളി വില്ലേജ് ഓഫീസിന് സമീപമുള്ള വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു.

Published

|

Last Updated

പാലക്കാട്| കോട്ടായി പരുത്തിപ്പുള്ളിയില്‍ ബൈക്ക് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കരിയാങ്കോട് സ്വദേശി സുര്‍ജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23), കോട്ടായി പഴയകല്ലേക്കാട് സ്വദേശി അശ്വിന്‍ (23) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച കോട്ടായി കണ്ടെത്താറുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പോയതായിരുന്നു മൂന്നുപേരും. ഉത്സവം കഴിഞ്ഞ് ഇന്ന് പുലര്‍ച്ചെ ഒരുമണിക്കാണ് പരുത്തിപ്പുള്ളിയിലുള്ള ആകാശിനെ വീട്ടിലെത്തിക്കാന്‍ മൂന്നുപേരും ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു അപകടം.അമിതവേഗതയില്‍ എത്തിയ ബൈക്ക് പരുത്തിപ്പുള്ളി വില്ലേജ് ഓഫീസിന് സമീപമുള്ള വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. ആകാശും സുര്‍ജിത്തും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അശ്വിന്‍ ഇന്ന് രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

Latest