Kerala
സി പി ഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള പട്ടികയില്‍ ബിജിമോളില്ല; പാര്‍ട്ടി കോണ്‍ഗ്രസിലേക്കും നിര്‍ദേശിക്കപ്പെട്ടില്ല
കൊല്ലത്തെ പട്ടികയില്‍ നിന്ന് ജി എസ് ജയലാലിനെയും ഒഴിവാക്കിയിട്ടുണ്ട്.

തിരുവനന്തപുരം | സി പി ഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള പട്ടികയില്‍ നിന്ന് ഇ എസ് ബിജിമോളെ ഒഴിവാക്കി. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയായും ബിജിമോള്‍ നിര്‍ദേശിക്കപ്പെട്ടില്ല. കൊല്ലത്തെ പട്ടികയില്‍ നിന്ന് ജി എസ് ജയലാലിനെയും ഒഴിവാക്കിയിട്ടുണ്ട്.
സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടര്‍ന്ന് സി പി ഐ സംസ്ഥാന സമ്മേളന പരിപാടികള്‍ വെട്ടിച്ചുരുക്കിയിരുന്നു. അവസാന ദിവസമായ ഇന്ന് പ്രതിനിധി സമ്മേളനം മാത്രമാണുണ്ടാവുക. സെമിനാറും പൊതു സമ്മേളനവും മറ്റുമാണ് ഒഴിവാക്കിയത്.
---- facebook comment plugin here -----