Connect with us

bharath jodo yathra

കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര കേരളം വിട്ടു

രാഹുലും സംഘവും നാടുകാണി വഴി ഗൂഢല്ലൂരില്‍; നാളെ മുതല്‍ കര്‍ണാടക പര്യടനം

Published

|

Last Updated

മലപ്പുറം |  19ദിവസത്തെ പര്യടനത്തിന് ശേഷം രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര കേരളം വിട്ടു. മലപ്പുറം വഴിക്കടവ് വഴി നാടുകാണി ചുരം കയറി രാഹുലും സംഘവും തമിഴ്നാട്ടിലെ ഗൂഢല്ലൂരിലെത്തി. ഇന്ന് ഗൂഢല്ലൂരില്‍ പര്യടനം പൂര്‍ത്തിയാക്കി നാളെ യാത്ര കര്‍ണാടകയിലേക്ക് പ്രവേശിക്കും.  കര്‍ണാടകയിലെ വിവിവിധ ഭാഗങ്ങളിലായിരിക്കും നാളെ മുതല്‍  യാത്ര.

ഇന്ന് രാവിലെ ഏഴിന് മലപ്പുറം ചുങ്കത്തറ മാര്‍ത്തോമ കോളജ് ജംഗ്ഷനില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. വഴിക്കടവ് മണിമൂലി വഴി ഗൂഢല്ലൂരില്‍ പ്രവേശിക്കുകയായിരുന്നു.  വെകിട്ട് ഏഴിന് ഗൂഡല്ലൂര്‍ ബസ്റ്റാന്‍ഡില്‍ ഇന്നത്തെ പര്യടനം അവസാനിക്കും. ഗൂഡല്ലൂര്‍ മോര്‍ണിംഗ് സ്റ്റാര്‍ എച്ച എസിലാണ് രാത്രി വിശ്രമം.