Connect with us

bharath jodo yathra

ഭാരത് ജോഡോ യാത്ര: സമാപനത്തില്‍ പങ്കെടുക്കില്ലെന്ന് കൂടുതല്‍ പാര്‍ട്ടികള്‍

ഈ മാസം 30 ന് ജമ്മു കശ്മീരിലാണ് സമാപനം

Published

|

Last Updated

ന്യൂഡല്‍ഹി | ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചുകൊണ്ടു കൂടുതല്‍ പാര്‍ട്ടികള്‍.
ജെ ഡി യു, ജെ ഡി എസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് സമാപന ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചത്. പങ്കെടുക്കില്ലെന്നു സി പി എം നേരത്തേ വ്യക്തമാക്കിയിരുന്നു.

ഈ മാസം 30 ന് ജമ്മു കശ്മീരിലാണ് യാത്ര സമാപിക്കുന്നത്. സമാപന ചടങ്ങില്‍ പങ്കെടുക്കാനാണ് സി പി ഐ ദേശീയ നേതൃത്വം തീരുമാനിച്ചത്. സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് നിര്‍ത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിച്ചിരുന്നു. അവന്തിപോരയിലെ ചുര്‍സൂ ഗ്രാമത്തില്‍ നിന്നു രാവിലെ 9 മണിക്കാണ് ജോഡോ യാത്ര പുനരാരംഭിച്ചത്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യാത്ര നിര്‍ത്തിവച്ചത്.

കോണ്‍ഗ്രസ് ആരോപണം ജമ്മുകാശ്മീര്‍ പോലീസ് നിഷേധിച്ചു. വലിയ ആള്‍ക്കൂട്ടത്തെ യാത്രയില്‍ ഉള്‍പ്പെടുത്തുന്നത് മുന്‍കൂട്ടി അറിയിച്ചില്ലെന്നും യാത്ര നിര്‍ത്തുന്നതിന് മുന്‍പ് ചര്‍ച്ച ചെയ്തില്ലെന്നുമാണ് ജമ്മു കാശ്മീര്‍ പോലീസ് പറഞ്ഞത്.

 

 

---- facebook comment plugin here -----

Latest