Connect with us

Poem

മുൻപേ

അതിനു മുൻപേ നീ......

Published

|

Last Updated

അവളുടെ പിന്നിപ്പോയ സാരികൊണ്ടാണവർ മറ കെട്ടിയത്
വടക്കേമുറ്റത്ത് വേദനയുടെ മെഴുക്കുപുരണ്ടൊരു
പലകക്കട്ടിലിൽ വെട്ടിയിട്ട വാഴയിലയിൽ വിറങ്ങലിച്ച് ചൂടുവെള്ളത്തിൽ
കുതിർന്ന് കിടക്കേ കാതോർത്ത്,
നടവഴിയിൽ നിന്റെ ഒച്ചയറ്റ അലമുറയ്ക്ക്
ചത്തിട്ടുമടയാത്ത കണ്ണ് മൂടാൻ ആയുന്നുണ്ടവർ
കാഴ്ചമറച്ചിടയ്ക്ക് കൃഷ്ണമണിയിൽ കാലുടക്കിയൊരീച്ച ഉപ്പുനോക്കിപ്പറന്നു
അലഞ്ഞോടിയ കാല് ,
പുതച്ച കോറയിലൊരു ചീന്ത് തള്ളവിരൽ കൂട്ടിക്കെട്ടിയപ്പോഴാണടുത്ത് കണ്ടത്
തലയ്ക്കലെരിയുന്ന
കെട്ടുപോയൊരൊറ്റമുറിത്തേങ്ങയിലെ
തിരിയോടൊപ്പം
മരണത്തിന്റെ ഗന്ധം പുകയുന്നുണ്ട്
മൂർച്ചയില്ലാത്ത കൊടുവാളുകൊണ്ട് കുത്തിത്തുളച്ച
മൺകലത്തിൽ നിന്ന്
ജീവനിറ്റുവീഴുന്നുണ്ട്
പിറകെ നടന്നവർ
ചവിട്ടിത്തേക്കുന്നുണ്ട്….
ഇനിയെന്റെ മണത്തിനെല്ലാമവർ തീയിടും…
അതിനു മുൻപേ
നീ……

Latest