Connect with us

Ongoing News

ഹൈദരാബാദിനെ ഷൂട്ടൗട്ടില്‍ മറികടന്നു; എ ടി കെ ഫൈനലില്‍

ഷൂട്ടൗട്ടില്‍ 4-3നാണ് നിലവിലെ ചാമ്പ്യന്മാരെ എ ടി കെ പരാജയപ്പെടുത്തിയത്.

Published

|

Last Updated

കൊല്‍ക്കത്ത | ഐ എസ് എലില്‍ ബെംഗളൂരു എഫ് സി-എ ടി കെ മോഹന്‍ബഗാന്‍ കലാശക്കളിക്ക് കളമൊരുങ്ങി. ഇന്ന് നടന്ന രണ്ടാം സെമിയില്‍ ഹൈദരാബാദ് എഫ് സിക്കെതിരെ എ ടി കെ മോഹന്‍ ബഗാന്‍ ജയം നേടിയതോടെയാണിത്.

ഷൂട്ടൗട്ടില്‍ 4-3നാണ് നിലവിലെ ചാമ്പ്യന്മാരെ എ ടി കെ പരാജയപ്പെടുത്തിയത്. രണ്ട് ടീമുകള്‍ക്കും സെമിയുടെ ഇരു പാദങ്ങളിലും ഗോള്‍ നേടാനായിരുന്നില്ല.

മോഹന്‍ ബഗാന്റെ നാലാം ഐ എസ് എല്‍ ഫൈനല്‍ പ്രവേശനമാണിത്. നിശ്ചിത സമയത്തും അധികസമയത്തും ഗോളകന്നു നിന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ഞായറാഴ്ച മുംബൈ സിറ്റിയെ സഡന്‍ഡെത്തില്‍ തോല്‍പ്പിച്ചാണ് ബെംഗളൂരു ഫൈനലിലെത്തിയത്. ഈ മാസം 18ന് ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.