National
ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിലെത്തി
2019 ലാണ് ഹസീന അവസാനം ഇന്ത്യ സന്ദര്‍ശിച്ചത്.
ന്യൂഡല്‍ഹി | ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി.പ്രതിരോധം, വാണിജ്യം, നദീജലം പങ്കുവെക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.വ്യാഴാഴ്ച ശൈഖ് ഹസീന അജ്മീരിലെ ദര്‍ഗ സന്ദര്‍ശിക്കും. 2019 ലാണ് ഹസീന അവസാനം ഇന്ത്യ സന്ദര്‍ശിച്ചത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി ഹസീന കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹസീന ഉഭയകക്ഷി ചര്‍ച്ച നടത്തും
---- facebook comment plugin here -----




