Connect with us

National

ബെംഗളൂരു: തെരുവില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; വീഡിയോ വൈറല്‍

സംഘര്‍ഷത്തില്‍ പലര്‍ക്കും പരിക്ക് സംഭവിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരു ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ സംഘര്‍ഷം. സ്‌കൂളിന് പുറത്ത് വിദ്യാര്‍ഥികള്‍ എറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ യുണിഫോം ധരിച്ച വിദ്യാര്‍ഥിനികളാണ് സംഘര്‍ഷമുണ്ടാക്കുന്നത്.

വിദ്യാര്‍ഥികള്‍ തമ്മില്‍ അടികൂടുന്നതും മുടി പിടിച്ച് വലിക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. റോഡിലുണ്ടായിരുന്നവരെത്തി പെണ്‍കുട്ടികളെ പിടിച്ചു മാറ്റുന്നതും കാണാം. ചില വിദ്യാര്‍ഥികള്‍ വടികള്‍ ഉപയോഗിച്ചും സഹ വിദ്യാര്‍ഥികളെ മര്‍ദിക്കുന്നുണ്ട്.

സംഘര്‍ഷത്തില്‍ പലര്‍ക്കും പരിക്ക് സംഭവിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സംഘര്‍ഷത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഏറെ വിവാദമായ സംഭവത്തില്‍ സ്‌കൂളൂന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.

---- facebook comment plugin here -----

Latest