Kerala
ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു; കക്കി ആനത്തോട് അണക്കെട്ട് ഉടന്‍ തുറക്കും
പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത പാലിക്കണം

വയനാട് | വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു.പത്തനംതിട്ട കക്കി ആനത്തോട് അണക്കെട്ടിന്റെ(സമസസശ ഷട്ടറുകളും ഇന്ന് തുറക്കും. രാവിലെ എട്ടോടെയാണ് ബാണാസുര സാഗര്‍ ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 8.50 ക്യുബിക് മീറ്റര്‍ വെളളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ആവശ്യമെങ്കില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഷട്ടറുകള്‍ തുറക്കും. ബാണാസുര സാഗര്‍ ഡാം ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ കടന്നു. ജലനിരപ്പ് 2539 അടിയായി
രാവിലെ പതിനൊന്നോടെ കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും.35 മുതല്‍ 50 ക്യുമെക്‌സ് വെള്ളമായിരിക്കും പുറത്തേക്ക് ഒഴുക്കി വിടുക. പമ്പ നദിയില്‍ 15 ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത പാലിക്കണം. പമ്പ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട് തുടരുകയാണ്. ഇടമലയാര്‍ അണക്കെട്ട് നാളെ തുറക്കും