Connect with us

balabaskar death

ബാലഭാസ്‌കറിന്റെ മരണം: പുനരന്വേഷണ ആവശ്യത്തില്‍ ഇന്ന് വിധി

ബാലഭാസ്‌ക്കറിന്റെ മാതാപിതാക്കളാണ് ഹരജിക്കാര്‍

Published

|

Last Updated

തിരുവനന്തപുരം |  കാര്‍ അപകടത്തില്‍പ്പെട്ട് വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇന്ന് വിധി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.
2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്‌കര്‍ മരിച്ചത്.

അപകടത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടതോടെ ആദ്യം ക്രൈം ബ്രാഞ്ചും പിന്നീട് സി ബി ഐയും അന്വഷിച്ചെങ്കിലും അപകട മരണം എന്ന നിഗമനത്തിലാണ് എത്തിയത്. ഇതോടെ പുനരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്.

 

 

 

 

Latest