Connect with us

First Gear

ബജാജ് പള്‍സര്‍ എന്‍150, എന്‍160 ബൈക്കുകള്‍ പുറത്തിറക്കി

ബൈക്കുകള്‍ക്കായുള്ള ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| ബജാജ് ഓട്ടോ തങ്ങളുടെ 2024 പള്‍സര്‍ എന്‍150, എന്‍160 എന്നീ ബൈക്കുകള്‍ പുറത്തിറക്കി. പുതിയ പള്‍സര്‍ എന്‍150 ഇപ്പോള്‍ കറുപ്പും വെളുപ്പും നിറങ്ങളില്‍ ലഭ്യമാണ്. പള്‍സര്‍ എന്‍160 കറുപ്പ്, നീല, ചുവപ്പ് എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. രണ്ട്  ബൈക്കുകളും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളുമായാണ് എത്തുന്നത്. ഈ ബൈക്കുകള്‍ക്കായുള്ള ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ഉടന്‍തന്നെ ഡെലിവറി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബജാജ് പള്‍സര്‍ എന്‍150, പള്‍സര്‍ എന്‍160 എന്നിവ ഇപ്പോള്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ അതേ 149.68സിസി എഞ്ചിന്‍ പുതിയ പള്‍സര്‍ എന്‍150യിലും ലഭിക്കും. ഇത് 14.3ബിഎച്ച്പി കരുത്തും 13.5എന്‍എം ടോര്‍ക്കും നല്‍കുന്നതാണ്. പുതിയ പള്‍സര്‍ എന്‍160യില്‍ 164.82സിസി, ടിറ്റിഎസ്‌ മോട്ടോറാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് 15.8ബിഎച്ച്പി കരുത്തും 14.65എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

 

 

 

---- facebook comment plugin here -----