Bahrain
ബഹ്റൈനും കുവൈത്തും വ്യോമാതിര്‍ത്തി തുറന്നു
എല്ലാ യാത്രക്കാരുടെയും വ്യോമഗതാഗതത്തിന്റെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സാധാരണ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഇരു രാജ്യങ്ങളും അറിയിച്ചു.
മനാമ/കുവൈത്ത് സിറ്റി | ഇറാന്‍-ഇസ്‌റാഈല്‍ യുദ്ധത്തിനു പിന്നാലെ താത്ക്കാലികമായി അടച്ച തങ്ങളുടെ വ്യോമാതിര്‍ത്തി ബഹ്റൈനും കുവൈത്തും വീണ്ടും തുറന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.
പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളിലെ സംഭവവികാസങ്ങളെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇരു രാജ്യങ്ങളും വ്യോമാതിര്‍ത്തി അടച്ചിരുന്നത്.
എല്ലാ യാത്രക്കാരുടെയും വ്യോമഗതാഗതത്തിന്റെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സാധാരണ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഇരു രാജ്യങ്ങളും അറിയിച്ചു.