Connect with us

From the print

ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ബഗാന് ജയം; ബെംഗളൂരു മടങ്ങി

സീസണില്‍ അഞ്ച് മത്സരങ്ങള്‍ മാത്രമാണ് സുനില്‍ ഛേത്രി നയിച്ച ബെംഗളൂരുവിന് ജയിക്കാനായത്.

Published

|

Last Updated

ബെംഗളൂരു | കനത്ത പരാജയത്തോടെ ഐ എസ് എല്‍ സീസണ്‍ അവസാനിപ്പിച്ച് ബെംഗളൂരു എഫ് സി. സ്വന്തം മൈതാനത്ത് അവസാന മത്സരത്തിനിറങ്ങിയ ബെംഗളൂരുവിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ് തൂത്തെറിഞ്ഞു.

ആദ്യ പകുതിയില്‍ ഹെക്ടര്‍ യുസ്തെയുടെ ഗോളിലാണ് മോഹന്‍ ബഗാന്‍ ലീഡെടുത്തത്. രണ്ടാം പകുതി ആരംഭിച്ച് പത്ത് മിനുട്ടിനുള്ളില്‍ മൂന്ന് ഗോളുകള്‍ കൂടി ബെംഗളൂരു വഴങ്ങി. മന്‍വീര്‍ സിംഗ് (51), അനിരുദ്ധ് ഥാപ്പ (54), അര്‍മാന്‍ഡോ സാദിക്കു (59) എന്നിവരാണ് സ്‌കോര്‍ ചെയ്തത്.

ജയത്തോടെ മുംബൈ സിറ്റി എഫ് സിയുമായി ടേബിള്‍ ടോപ്പറാകാനുള്ള പോരാട്ടത്തില്‍ രണ്ട് പോയിന്റ് മാത്രം വ്യത്യാസത്തിലാണ് മോഹന്‍ ബഗാന്‍. ഓരോ മത്സരങ്ങള്‍ അവശേഷിക്കെ മുംബൈക്ക് 47ഉം മോഹന്‍ ബഗാന് 45ഉം പോയിന്റുമുണ്ട്.

സീസണില്‍ അഞ്ച് മത്സരങ്ങള്‍ മാത്രമാണ് സുനില്‍ ഛേത്രി നയിച്ച ബെംഗളൂരുവിന് ജയിക്കാനായത്. 22 പോയിന്റോടെ പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ജംഷഡ്പൂരും ഹൈദരാബാദുമാണ് ബെംഗളൂരുവിന് പിന്നിലുള്ളത്.

 

---- facebook comment plugin here -----

Latest