Connect with us

Kerala

ഗവര്‍ണര്‍ക്ക് തിരിച്ചടി; കെടിയു സിന്‍ഡിക്കേറ്റ് തീരുമാനം സസ്‌പെന്‍ഡ് ചെയ്തത് ഹൈക്കോടതി റദ്ദാക്കി

ജസ്റ്റിസ് സതീഷ് നൈനാന്റേതാണ് ഉത്തരവ്

Published

|

Last Updated

കൊച്ചി | കേരള സാങ്കേതിക സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) സിന്‍ഡിക്കേറ്റ് തീരുമാനം സസ്‌പെന്റ് ചെയ്ത ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദാക്കി. ജസ്റ്റിസ് സതീഷ് നൈനാന്റേതാണ് ഉത്തരവ്.കെടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാന്‍ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിണ്ടിക്കേറ്റും ഗവേണിംഗ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെടിയു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തത്.

വിസിയെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി പരിശോധിക്കാന്‍ മറ്റൊരു സമിതി, ഗവര്‍ണര്‍ക്ക് വിസി അയക്കുന്ന കത്തുകള്‍ സിണ്ടിക്കേറ്റിന് റിപ്പോര്‍ട്ട് ചെയ്യണം എന്നീ തീരുമാനങ്ങളും ഗവര്‍ണര്‍ തടഞ്ഞിരുന്നു. വിസിയുടെ എതിര്‍പ്പോടെ കൈക്കൊണ്ട തീരുമാനങ്ങള്‍ ചട്ടവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഇത്.

---- facebook comment plugin here -----

Latest