Ongoing News
ബാബര്‍ അസം വീണ്ടും പാക് ക്രിക്കറ്റ് ടീം നായകന്‍; ഏകദിന, ടി ട്വന്റി ഫോര്‍മാറ്റുകളില്‍ ടീമിനെ നയിക്കും
ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സംബന്ധിച്ച വിവരങ്ങള്‍ പി സി ബി പുറത്തുവിട്ടിട്ടില്ല.
ഇസ് ലാമാബാദ് | ബാബര്‍ അസം വീണ്ടും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍. പാക് ക്രിക്കറ്റ് ബോര്‍ഡി (പി സി ബി)ന്റെതാണ് പ്രഖ്യാപനം. ഏകദിന, ടി ട്വന്റി ഫോര്‍മാറ്റുകളില്‍ ബാബര്‍ ടീമിനെ നയിക്കും. എന്നാല്‍, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സംബന്ധിച്ച വിവരങ്ങള്‍ പി സി ബി പുറത്തുവിട്ടിട്ടില്ല.
ലോകകപ്പില്‍ പാക് ടീമിന്റെ തോല്‍വിയെ തുടര്‍ന്നാണ് അസമിനെ നായക സ്ഥാനത്തു നിന്ന് നീക്കിയിരുന്നത്. തുടര്‍ന്ന് ഷാഹിദ് അഫ്രീദിയെ ക്യാപ്റ്റനാക്കി.
എന്നാല്‍, അഫ്രീദിയുടെ നായകത്വത്തിനു കീഴില്‍ കളിച്ച അഞ്ചു മത്സര പരമ്പരയില്‍ നാലിലും പാക് ടീം പരാജയത്തിന്റെ കയ്പ്പറിഞ്ഞു. പിന്നീട് നടന്ന ചില മത്സരങ്ങളിലും തോറ്റതോടെ പുതിയ ക്യാപ്റ്റനു വേണ്ടിയുള്ള മുറവിളികള്‍ ശക്തമായി. ഇതോടെയാണ് ബാബര്‍ അസമിനു വീണ്ടും നറുക്കു വീണത്.