Connect with us

Kerala

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിക്ക് ജയിലില്‍ അനുമതിയില്ലാതെ ആയുര്‍വേദ ചികിത്സ; ജയില്‍ സൂപ്രണ്ട് നാളെ കോടതിയില്‍ ഹാജരാകണം

പ്രതിക്ക് അനുമതിയില്ലാതെ 40 ദിവസത്തെ ആയുര്‍വേദ ചികിത്സ നല്‍കിയെന്നാണ് ആരോപണം

Published

|

Last Updated

കൊച്ചി  | പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി പീതാംബരനു കോടതി അനുമതി ഇല്ലാതെ ജയിലില്‍ ആയുര്‍വേദ ചികിത്സ നല്‍കിയെന്ന റിപ്പോര്‍ട്ടില്‍ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനു നോട്ടിസ്. വിഷയത്തില്‍ ജയില്‍ സൂപ്രണ്ടിനോടു നാളെ നേരിട്ടു ഹാജരാകാനാണ് സിബിഐ കോടതി നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.. പ്രതിക്ക് അനുമതിയില്ലാതെ 40 ദിവസത്തെ ആയുര്‍വേദ ചികിത്സ നല്‍കിയെന്നാണ് ആരോപണം.

നിലവിൽ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് എ.പീതാംബരൻ. ഇക്കഴിഞ്ഞ ഓക്ടോബർ 14 നാണ് പീതാംബരന് അസുഖമായതിനെ തുടർന്ന് ജയിൽ ഡോക്ടറായ അമർനാഥിനോട് പരിശോധിക്കാൻ ജയിൽ സൂപ്രണ്ട് നിർദേശം നൽകിയത്.

പെരിയയില്‍ 2019 ഫെബ്രുവരി 17നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ ആദ്യം തന്നെ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് പീതാംബരന്‍. ഇയാള്‍ ഉള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

 

---- facebook comment plugin here -----

Latest