Connect with us

Kerala

ആത്മകഥാ വിവാദം; ഡി സി ബുക്‌സിനെതിരായ നിയമ നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് ഇ പി ജയരാജന്‍

എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ അവസാന ഘട്ടത്തിലാണ്. പ്രസിദ്ധീകരണത്തിനായി മാതൃഭൂമി ബുക്‌സുമായി വാക്കാല്‍ കരാര്‍ നല്‍കി എന്നും ഇപി.

Published

|

Last Updated

കണ്ണൂര്‍|ആത്മകഥാ വിവാദത്തില്‍ ഡി സി ബുക്‌സിനെതിരായ തുടര്‍ നിയമ നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് ഇ പി ജയരാജന്‍. തെറ്റുപറ്റിയെന്ന് ഡിസി ബുക്‌സ് അംഗീകരിച്ചുവെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഇനി ഡിസിക്കെതിരെ പ്രതികാര നടപടികള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ അവസാന ഘട്ടത്തിലാണ്. പ്രസിദ്ധീകരണത്തിനായി മാതൃഭൂമി ബുക്‌സുമായി വാക്കാല്‍ കരാര്‍ നല്‍കി എന്നും ഇപി പറഞ്ഞു.

കഴിഞ്ഞ വയനാട്-ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസമായിരുന്നു ഇപിയുടെ ആത്മകഥ എന്ന പേരില്‍ ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ പ്രചരിച്ചത്. തുടക്കത്തിലെ ഇത് തന്റെ ആത്മകഥയല്ലെന്ന് ഇ പി പ്രതികരിച്ചിരുന്നു. ഇ പിയുടെ പരാതിയില്‍ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോര്‍ന്നത് ഡിസി ബുക്‌സില്‍ നിന്നാണെന്ന് കണ്ടെത്തിയത്.

 

 

Latest