Kerala
റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസ്: റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റം
കോടനാട് റേഞ്ച് ഓഫീസര്‍ അധീഷിനെയാണ് മലയാറ്റൂര്‍ ഡിവിഷനു പുറത്തേക്ക് സ്ഥലം മാറ്റിയത്. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ വിവരിച്ചതിനാണ് നടപടി.

കൊച്ചി | റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റം. കോടനാട് റേഞ്ച് ഓഫീസര്‍ അധീഷിനെയാണ് മലയാറ്റൂര്‍ ഡിവിഷനു പുറത്തേക്ക് സ്ഥലം മാറ്റിയത്.
അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ വിവരിച്ചതിനാണ് നടപടി. വേടന് ശ്രീലങ്കന്‍ ബന്ധമുണ്ടെന്ന സ്ഥിരീകരിക്കാത്ത വിവരമാണ് നല്‍കിയത്. അധീഷ് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തി.
വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് വനം വകുപ്പു മന്ത്രി സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്.
---- facebook comment plugin here -----