Kerala
എം ആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്: വിജിലന്‍സിനെ ശകാരിച്ച് കോടതി
അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സിനെ ശകാരിച്ചത്.

തിരുവനന്തപുരം | എ ഡി ജി പി. എം ആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിന് കോടതിയുടെ ശകാരം. അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സിനെ ശകാരിച്ചത്. അന്വേഷണ റിപോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാലിക്കാന്‍ വിജിലന്‍സ് തയ്യാറായില്ല.
സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന മറുപടിയാണ് വിജിലന്‍സ് ഡി വൈ എസ് പി. ഷിബു പാപ്പച്ചന്‍ നല്‍കിയത്. കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാതെ സര്‍ക്കാരിന് സമര്‍പ്പിച്ചത് എന്തിനാണെന്ന് കോടതിയുടെ ചോദിച്ചു.
ഈ മാസം 12ന് റിപോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
---- facebook comment plugin here -----