Connect with us

International

ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സീനെ ഓസ്‌ട്രേലിയ അംഗീകരിച്ചു

രാജ്യാന്തര വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ കോവിഷീല്‍ഡ് സ്വീകരിച്ച യാത്രക്കാരെ വാക്‌സിനേറ്റഡ് ഗണത്തില്‍ ഉള്‍പ്പെടുത്തി പ്രവേശനം അനുവദിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Published

|

Last Updated

കാന്‍ബറ| ഇന്ത്യയുടെ കൊവിഡ് വാക്‌സീന്‍ കോവിഷീല്‍ഡിന് ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. രാജ്യാന്തര വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ കോവിഷീല്‍ഡ് സ്വീകരിച്ച യാത്രക്കാരെ വാക്‌സിനേറ്റഡ് ഗണത്തില്‍ ഉള്‍പ്പെടുത്തി പ്രവേശനം അനുവദിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഒട്ടേറെ ആളുകള്‍ക്ക് ഈ തീരുമാനം ആശ്വാസകരമാണ്.

രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം അടുത്തമാസം പിന്‍വലിക്കും. ചൈനയുടെ വാക്‌സീന്‍ സിനോവാക്കിനും കോവിഷീല്‍ഡിനൊപ്പം അംഗീകാരം നല്‍കിയിട്ടുണ്ട്.