suspension
സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ അപമാനിക്കാൻ ശ്രമം; എ എസ് ഐക്ക് സസ്‌പെന്‍ഷൻ
എ എസ് ഐ ഒളിവിലണ്.

പത്തനംതിട്ട | പോലീസ് സ്റ്റേഷനില്‍ താത്കാലികമായി ജോലി ചെയ്യുന്ന സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എ എസ് ഐക്ക് സസ്‌പെന്‍ഷന്‍. ആറന്മുള പോലീസ് സ്റ്റേഷനിലെ എ എസ് ഐ സജീഫ്ഖാനെയായാണ് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ സസ്പെന്‍ഡ് ചെയ്തത്.
നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി. കെ എ വിദ്യാധരന്‍, പത്തനംതിട്ട ഡി വൈ എസ് പി. എസ് നന്ദകുമാര്‍ എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. യുവതിയുടെ മൊഴി പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ ലീലാമ്മയുടെ നിര്‍ദേശ പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. എ എസ് ഐ ഒളിവിലണ്.
---- facebook comment plugin here -----