Connect with us

Kerala

കൂലി ചോദിച്ചതിന് കാറിടിച്ച് കൊല്ലാന്‍ ശ്രമം

കാര്‍ത്തികപുരത്തെ ഹയാസ് ഓട്ടോ ഹബ് ഉടമ ഇസ്മായിലിനാണ് പരിക്കേറ്റത്. എറിക്‌സണ്‍ ജോയി എന്ന യുവാവിനെതിരെയാണ് പരാതി

Published

|

Last Updated

കണ്ണൂര്‍ | വാഹനം വാട്ടര്‍ സര്‍വീസ് ചെയ്തതിന്റെ പണം ചോദിച്ചതിന് വയോധികനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി.  കാര്‍ത്തികപുരത്തെ ഹയാസ് ഓട്ടോ ഹബ് ഉടമ ഇസ്മായിലിനാണ് പരിക്കേറ്റത്. എറിക്‌സണ്‍ ജോയി എന്ന യുവാവിനെതിരെയാണ് പരാതി.

സര്‍വീസിന് നല്‍കിയ വാഹനം തിരികെ വാങ്ങാനാണ് എറിക്‌സണ്‍ സര്‍വീസ് സ്റ്റേഷനില്‍ എത്തിയത്. സര്‍വീസ് ചാര്‍ജായി ആവശ്യപ്പെട്ട 800 രൂപ നല്‍കാന്‍ എറിക്‌സണ്‍ തയാറായില്ല. ഇതിനെച്ചൊല്ലി സ്ഥാപന ഉടമയായ ഇസ്മായിലുമായി വാക്കേറ്റമുണ്ടായി. പിന്നാലെ വാഹനത്തില്‍ കയറിയ എറിക്‌സണ്‍ സ്ഥാപന ഉടമയായ ഇസ്മായിലിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു വാഹനമിടിപ്പിച്ചതെന്ന് ഇസ്മായില്‍ പറയുന്നു.
സ്ഥാപനത്തിലെ മറ്റു തൊഴിലാളികള്‍ ചേര്‍ന്ന് യുവാവിനെ തടഞ്ഞുവയ്ക്കാര്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വാഹനവുമായി രക്ഷപെട്ടു. വാഹനം ആലക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. പരിക്കേറ്റ ഇസ്മായില്‍ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Latest