Kerala
കുടുംബ വഴക്കിനിടെ അഞ്ചു വയസുകാരി മകളെ കനാലില്‍ വലിച്ചെറിഞ്ഞ് കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍
സംഭവസമയം അവിടെ കൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്.
പത്തനംതിട്ട | അഞ്ചു വയസ്സുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കോന്നി കൂടല്‍ പാലമല ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഷിജു(41) നെയാണ് കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടില്‍ ഭാര്യയുമായിട്ടും മറ്റും വഴക്കുണ്ടാക്കി തന്റെ അഞ്ചുവയസ്സുള്ള മകളെയും കൊണ്ട് മരിക്കാന്‍ പോവുകയാണ് എന്നു പറഞ്ഞ് പുറത്തേക്ക് പോയി വീടിനു സമീപത്തുള്ള കനാലിലേക്ക് കുട്ടിയെ വലിച്ചെറിയുകയായിരുന്നു.
സംഭവസമയം അവിടെ കൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. തുടര്‍ന്ന് കൂടല്‍ പോലീസ് സ്റ്റേഷനില്‍ കുട്ടിയുടെ അമ്മ പരാതി നല്‍കുകയും പോലീസ് ചൊവ്വാഴ്ച ഉച്ചയോടെ ഷിജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരുടേത് രണ്ടാം വിവാഹമാണ്. കൂടല്‍ എസ് എച്ച് ഒ സുധീര്‍, എസ് ഐ അനില്‍, സീനിയര്‍ സി പി ഒമാരായ രാജേഷ്, സുനില്‍, സി പി ഒമാരായ ഫഹദ്, ഹരിദാസ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






