Connect with us

Kerala

'വി എസിനുള്ള ശിക്ഷ തനിക്ക് ലഭിച്ചു'; എ സുരേഷ് പുതുയുഗയാത്രയില്‍

സിപിഎമ്മിനെ സ്നേഹിക്കുന്നവര്‍ ഈ ഭരണം വെറുക്കുന്നുവെന്നും 13 വര്‍ഷത്തെ വേദന മാറിയെന്നും സുരേഷ്

Published

|

Last Updated

പാലക്കാട് |  അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ് കോണ്‍ഗ്രസ് വേദി പങ്കിട്ടു. പാലക്കാട്ട് പുതുയുഗയാത്രയില്‍ പങ്കെടുത്ത സുരേഷിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്രനായി എ സുരേഷ് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം സുരേഷിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു

വി എസിനുള്ള ശിക്ഷ തനിക്ക് ലഭിച്ചെന്ന് പറഞ്ഞ സുരേഷ് സിപിഎമ്മിനെ സ്നേഹിക്കുന്നവര്‍ ഈ ഭരണം വെറുക്കുന്നുവെന്നും ആരോപിച്ചു. 13 വര്‍ഷത്തെ വേദന മാറിയെന്നും സുരേഷ് പറഞ്ഞു.
2013 മേയ് 12, 13 തീയതികളില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് സുരേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. പാര്‍ട്ടി കമ്മിറ്റിയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി, വിഎസിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ വാര്‍ത്തകള്‍ നിര്‍മിച്ച് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങിയവയായിരുന്നു സുരേഷിനെതിരെയുള്ള ആരോപണം.

---- facebook comment plugin here -----

Latest