Connect with us

Kerala

ബൈക്കില്‍ സഞ്ചരിക്കവെ മാല കവരാന്‍ ശ്രമം; വീഴ്ചയില്‍ ഗര്‍ഭിണിക്ക് പരുക്ക്

യുവതി നിലത്തുവീണിട്ടും പ്രതി മാലയില്‍ പിടിച്ചു വലിച്ചു.

Published

|

Last Updated

തിരുവനന്തപുരം | പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ മാല കവര്‍ച്ചക്കിരയായി ഗര്‍ഭിണിക്ക് വീണ് പരുക്ക്. കാട്ടാക്കട സ്വദേശിയായ ജ്യോതികയ്ക്കാണ് പരുക്കേറ്റത്. യുവതിയും പിതാവും ബൈക്കില്‍ സഞ്ചരിക്കവേയായിരുന്നു സംഭവം

മാല പിടിച്ചു വലിച്ചതിനെ തുടര്‍ന്ന് യുവതി നിലത്തുവീണിട്ടും പ്രതി മാലയില്‍ പിടിച്ചു വലിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി. ജ്യോതികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

---- facebook comment plugin here -----

Latest