Connect with us

International

ഗസ്സയില്‍ ആക്രമണം കടുക്കുന്നു; പുലര്‍ച്ചെ മുതല്‍ 30 മരണം

പോഷകാഹാരക്കുറവും നിര്‍ജലീകരണവും മൂലം പെണ്‍കുട്ടി മരിച്ചതായും റിപോര്‍ട്ട്

Published

|

Last Updated

ഗസ്സ | ഗസ്സയില്‍ ആക്രമണം കടുപ്പിച്ച് ഇസ്‌റാഈല്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ ഗസ്സ മുനമ്പിലുടനീളം ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 30 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

പടിഞ്ഞാറന്‍ ഗസ്സ സിറ്റിയിലെ റാന്തിസി ആശുപത്രിയില്‍ പോഷകാഹാരക്കുറവും നിര്‍ജലീകരണവും മൂലം പെണ്‍കുട്ടി മരിച്ചതായും റിപോര്‍ട്ടുണ്ട്. ജനന്‍ സ്വാലിഹ് അല്‍ സഖാഫി എന്ന പെണ്‍കുഞ്ഞാണ് മരിച്ചതെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണത്തില്‍ കുറഞ്ഞത് 52,495 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 118,366 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി എന്‍ക്ലേവിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണസംഖ്യ 61,700ല്‍ കൂടുതലാണെന്ന് ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ആയിരക്കണക്കിന് ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായതായി കരുതപ്പെടുന്നു.

Latest