Connect with us

Kerala

വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച സി പി എം പ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമം; രണ്ട് ഡി വൈ എഫ് ഐക്കാര്‍ അറസ്റ്റില്‍

ഡി വൈ എഫ് ഐ പയ്യന്നൂര്‍ വെസ്റ്റ് മേഖലാ പ്രസിഡന്റ് സുധീഷ്, എക്‌സിക്യൂട്ടീവ് അംഗം അജയ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കണ്ണൂര്‍ | പയ്യന്നൂരില്‍ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചയാളുടെ വീട് ആക്രമിച്ച കേസില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡി വൈ എഫ് ഐ പയ്യന്നൂര്‍ വെസ്റ്റ് മേഖലാ പ്രസിഡന്റ് സുധീഷ്, എക്‌സിക്യൂട്ടീവ് അംഗം അജയ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സി പി എം പ്രവര്‍ത്തകന്‍ പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസിലാണ് നടപടി.

സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഈമാസം ഒമ്പതിന് രാത്രിയിലാണ് പുരുഷോത്തമന്റെ വീടിന് നേരെ കല്ലേറുണ്ടായത്. അക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ അക്രമികള്‍ കത്തിക്കുകയും ചെയ്തിരുന്നു.

 

---- facebook comment plugin here -----

Latest