Connect with us

International

ഹോര്‍മുസ് പ്രധാന വിഷയം; യു എസ്-ഇറാന്‍ ചര്‍ച്ച ഇന്നും തുടരും

തങ്ങളുടെ രണ്ട് കപ്പലുകള്‍ ഹോര്‍മുസ് പോയി കടന്നുപോയെന്ന യു എസ് അവകാശവാദം നിഷേധിച്ച് ഇറാന്‍. കടലിടുക്കിലൂടെ സൈനിക കപ്പലുകള്‍ സഞ്ചരിച്ചാല്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്.

Published

|

Last Updated

ഇസ്‌ലാമാബാദ് | പശ്ചിമേഷ്യയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മില്‍ പാകിസ്താനിലെ ഇസ്‌ലാമാബാദില്‍ ആരംഭിച്ച ചര്‍ച്ച ഇന്നും തുടരും. ഹോര്‍മുസ് കടലിടുക്ക് കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും ചര്‍ച്ച മുന്നോട്ട് പോവുക. ഇന്നലെ രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ച താത്കാലികമായി നിര്‍ത്തിവച്ചതായിരുന്നു.

ഇറാനുമായി ആഴത്തിലുള്ള ചര്‍ച്ചയാണ് നടക്കുന്നതെന്നും അതിന്റെ തുടര്‍ച്ച എങ്ങനെയാണെങ്കിലും അമേരിക്ക യുദ്ധം ജയിച്ചുകഴിഞ്ഞതായുമായാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്.

അതിനിടെ, തങ്ങളുടെ രണ്ട് കപ്പലുകള്‍ ഹോര്‍മുസ് പോയി കടന്നുപോയെന്ന യു എസ് അവകാശവാദം ഇറാന്‍ നിഷേധിച്ചു. കടലിടുക്കിലൂടെ സൈനിക കപ്പലുകള്‍ സഞ്ചരിച്ചാല്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

തെക്കന്‍ ലബനാനിനെതിരായ ആക്രമണം ഇസ്‌റാഈല്‍ തുടരുകയാണ്. ലബനാന്‍ നഗരമായ തെഫഹ്തയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു.

---- facebook comment plugin here -----

Latest