Kerala
തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി ഒന്നര ദിവസം ലിഫ്റ്റിൽ കുടുങ്ങി
ലിഫ്റ്റ് തകരാറായതിനെ തുടർന്ന് ശനിയാഴ്ച രാവിലെ അതിൽ അകപ്പെട്ട രവീന്ദ്രനെ ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തകരാർ പരിഹരിച്ചപ്പോഴാണ് കണ്ടെത്തിയത്.
തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി ഒന്നര ദിവസം ലിഫ്റ്റിൽ കുടുങ്ങി. തിരുമല സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ലിഫ്റ്റ് തകരാറായതിനെ തുടർന്ന് ശനിയാഴ്ച രാവിലെ അതിൽ അകപ്പെട്ട രവീന്ദ്രനെ ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തകരാർ പരിഹരിച്ചപ്പോഴാണ് കണ്ടെത്തിയത്.
സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്നാണ് കോളജ് അധികൃതരുടെ സ്ഥിരീകരണം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അതേസമയം, ലിഫ്റ്റ് തകരാറാണെന്ന വിവരം എഴുതിവെച്ചിരുന്നില്ലെന്ന് രവീന്ദ്രൻ നായരുടെ കുടുംബം ആരോപിച്ചു.







