Kerala
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.15 അടിയായി കുറഞ്ഞു; ഇടുക്കിയില്‍ ഉയര്‍ന്നു തന്നെ
ഇടുക്കി ഡാമിലെ ജലനിരപ്പ് 2387.38 അടിയായി തുടരുകയാണ്

ഇടുക്കി | മഴക്ക് അല്‍പം ശമനമായതോടെ മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് കുറയുന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139.15 അടിയായി കുറഞ്ഞു. അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പ് 2387.38 അടിയായി തുടരുകയാണ്. ഇടുക്കി ഡാമില്‍ നിന്നും കൂടുതല്‍ ജലം ഇന്ന് തുറന്നുവിട്ടേക്കില്ല. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞു.
മുല്ലപ്പെരിയാറില്‍ നിന്നും ജലം തുറന്നു വിടുന്നുണ്ടെങ്കിലും അത് സംഭരിക്കാനുള്ള ശേഷി ഡാമിനുണ്ട്. ഇതോടെയാണ് ഇനി അധികജലം തുറന്നു വിടേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയ്ത.സെക്കന്‍ഡില്‍ 350000 ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഒഴുക്കി വിടുന്നത്.
---- facebook comment plugin here -----