Connect with us

Kerala

പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കും: മന്ത്രി ബാലഗോപാല്‍

ഡി എ കുടിശ്ശിക അടക്കം ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഒരു ആനുകൂല്യങ്ങളും സര്‍ക്കാര്‍ തടഞ്ഞുവെക്കില്ല.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഒഴിവാക്കി പകരം അഷ്വേഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുമ്പോഴും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തിലേക്ക് മടങ്ങിപ്പോകാതെ ജീവനക്കാര്‍ ശമ്പളത്തില്‍ നിന്ന് വിഹിതം അടയ്ക്കേണ്ട അഷ്വേഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കും എന്നാണ് പ്രഖ്യാപനം.

ഡി എ കുടിശ്ശിക അടക്കം ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഒരു ആനുകൂല്യങ്ങളും സര്‍ക്കാര്‍ തടഞ്ഞുവെക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ തുടരുകയാണ്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയും ആനുകൂല്യങ്ങളും നല്‍കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. ഇതില്‍ സര്‍ക്കാര്‍ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ജീവനക്കാര്‍ക്ക് ക്ഷാമബത്ത കുടിശ്ശിക ഉള്‍പ്പെടെയുള്ള തുക നല്‍കുന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ജീവനക്കാരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കും. ക്ഷാമബത്ത നല്‍കുന്നത് സര്‍ക്കാരിന്റെ അഡ്മിനിസ്ട്രേറ്റീവ് തീരുമാനത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

 

Latest