Kerala
നിയമസഭാ തിരഞ്ഞെടുപ്പ്; നാല് സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍
ബേപ്പൂര്‍ അല്ലെങ്കില്‍ തവനൂരില്‍ താന്‍ മത്സരിക്കും
കോഴിക്കോട് | നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തുമെന്നും പി വി അന്‍വര്‍ പറഞ്ഞു
ബേപ്പൂര്‍ അല്ലെങ്കില്‍ തവനൂരില്‍ താന്‍ മത്സരിക്കും. സജി മഞ്ഞക്കടമ്പന് പൂഞ്ഞാറിലും നിസാര്‍ മേത്തറിന് തൃക്കരിപ്പൂരിലും കെടി അബ്ദുറഹ്മാന് കുന്ദമംഗലത്തും മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് യുഡിഎഫിനെ അറിയിക്കും.യുഡിഎഫിന്റെ വിജയത്തിനായി തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും അന്‍വര്‍ പറഞ്ഞു.
---- facebook comment plugin here -----


