Connect with us

Kerala

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തോടെ; തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായെന്ന് സൂചന

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.

Published

|

Last Updated

തിരുവനന്തപുരം| കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തോടെയായിരിക്കുമെന്ന് സൂചന. ഒറ്റഘട്ടമായാകും കേരളത്തില്‍ തെരഞ്ഞെടുപ്പ് നടന്നേക്കുകയെന്നും വിവരം. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. തെരഞ്ഞെടുപ്പിന്റെ പ്രാഥമിക മുന്നൊരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. കേരളത്തിന് പുറമെ അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നീ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട ഇടങ്ങളിലെ സാഹചര്യമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയത്.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി കേന്ദ്ര ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തി. ഫെബ്രുവരിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം കേരളം സന്ദര്‍ശിക്കും. അടുത്തമാസം ആദ്യവാരമാകും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തുക.

അതേസമയം, തിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാമൂഴം ഉറപ്പാക്കാന്‍ സിപിഐഎം ഒരുക്കം തുടങ്ങി. എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും നിശ്ചയിച്ച ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കാനാണ് നീക്കം. കെകെ ശൈലജ, വീണാ ജോര്‍ജ്, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ വീണ്ടും മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടത്ത് തന്നെ ജനവിധി തേടും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം അടുത്ത ആഴ്ച തിരുവനന്തപുരത്ത് ചേരും. ഭരണ തുടര്‍ച്ച ലക്ഷ്യമിടുന്ന സിപിഐഎം തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് വിജയം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടേം വ്യവസ്ഥ ഒഴിവാക്കി പ്രധാനപ്പെട്ട നേതാക്കള്‍ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം കൊടുക്കുന്നത്.

 

 

---- facebook comment plugin here -----

Latest