Connect with us

National

നിയമസഭാ തിരഞ്ഞെടുപ്പ്: അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നത്.

ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസ്
ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ഇന്ത്യ ടുഡെ, ന്യൂസ് 18, റിപബ്ലിക് ടി വി എന്നിവയുടെ ഫലങ്ങള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 40 മുതല്‍ 50 വരെയും ബി ജെ പിക്ക് 36 മുതല്‍ 46 വരെയും സീറ്റ് ലഭിക്കുമെന്നാണ് ഇന്ത്യ ടുഡെ സര്‍വേ പറയുന്നത്. കോണ്‍ഗ്രസിന് 46 ഉം ബി ജെ പിക്ക് 41ഉം സീറ്റാണ് ന്യൂസ് 18 എക്‌സിറ്റ് പോള്‍ ഫലം.

52 സീറ്റുവരെ കോണ്‍ഗ്രസ് നേടിയേക്കുമെന്നും ബി ജെ പിക്ക് 34 മുതല്‍ 42 വരെ സീറ്റ് ലഭിച്ചേക്കുമെന്നാണ് റിപബ്ലിക് ടി വിയുടെ സര്‍വേ ഫലം. കോണ്‍ഗ്രസ് 48-56, ബി ജെ പി 32-40 എന്നിങ്ങനെയാണ് ടൈംസ് നൗ സര്‍വേ സൂചിപ്പിക്കുന്നത്.

തെലങ്കാനയിലും കോണ്‍ഗ്രസ്
തെലങ്കാനയില്‍ 68 സീറ്റ് വരെ കോണ്‍ഗ്രസ് നേടുമെന്ന് റിപ്പബ്ലിക് ടി വി. ബി ആര്‍ എസ് 46-56, ബി ജെ പി 49 എന്നിങ്ങനെയായിരിക്കും കോണ്‍ഗ്രസിന് ലഭിക്കുക.

ജന്‍കിബാത്: കോണ്‍ഗ്രസ് 48-64, ബി ആര്‍ എസ് 40-55, ബി ജെ പി 7-13.

ചാണക്യ: കോണ്‍ഗ്രസ് 67-78, ബി ആര്‍ എസ് 22-31, ബി ജെ പി 69.

മിസോറമില്‍ ഇഞ്ചോടിഞ്ച്
ടൈംസ് നൗ: എം എന്‍ എഫ് 14-18, ഇസഡ് പി എം 10-14, കോണ്‍ഗ്രസ് 9-13, ബി ജെ പി 0-2.

എ ബി പി ന്യൂസ്: എം എന്‍ എഫ് 15-21, ഇസഡ് പി എം 12-18, കോണ്‍ഗ്രസ് 28.

ജന്‍കിബാത്: എം എന്‍ എഫ് 10-14, ഇസഡ് പി എം 15-25, കോണ്‍ഗ്രസ് 59.

രാജസ്ഥാനില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ടൈംസ് നൗവിന്റെയും ന്യൂസ് 18ന്റെയും പ്രവചനം.

ടൈംസ് നൗ: ബി ജെ പി 108-128, കോണ്‍ഗ്രസ് 56-72.

ന്യൂസ് 18: ബി ജെ പി 115, കോണ്‍ഗ്രസ് 71

ജന്‍കിബാത്: ബി ജെ പി 102-125, കോണ്‍ഗ്രസ് 62-85.

ഇന്ത്യ ടുഡെ: ബി ജെ പി 80-100, കോണ്‍ഗ്രസ് 86-106, മറ്റുള്ളവര്‍ 9-18.

എ ബി പി ന്യൂസ്: ബി ജെ പി 114, കോണ്‍ഗ്രസ് 71-91.

മധ്യപ്രദേശ് ബി ജെ പി നിലനിര്‍ത്തുമെന്ന് റിപബ്ലിക് ടി വി, ഇന്ത്യ ടുഡേ, ന്യൂസ് 18 എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. ജന്‍കിബാത് എക്‌സിറ്റ് പോളില്‍ ബി ജെ പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്.

റിപ്പബ്ലിക്: ബി ജെ പി 118-130, കോണ്‍ഗ്രസ് 97-107.

ന്യൂസ് 18: ബി ജെ പി 116, കോണ്‍ഗ്രസ് 111.

ജന്‍കിബാത്: ബി ജെ പി 100-123, കോണ്‍ഗ്രസ് 105-125.

ഇന്ത്യ ടുഡേ: ബി ജെ പി 140-162, കോണ്‍ഗ്രസ് 68-90.

 

Latest