National
ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്ന് അസം കായിക മന്ത്രി
ഹാഫ്ലോംഗില്‍ നടന്ന ചടങ്ങിലാണ് നന്ദിത കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
ഗുവാഹത്തി| നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസമില്‍ ബി ജെ പി മന്ത്രി നന്ദിത ഗര്‍ലോസ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹാഫ്ലോംഗില്‍ നടന്ന ചടങ്ങിലാണ് നന്ദിത കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. അസമിലെ യുവജന ക്ഷേമ കായിക മന്ത്രിയാണ് നന്ദിത.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഹാഫ്ലോംഗ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി നന്ദിതയെ അല്ല തീരുമാനിച്ചിരുന്നത്. പകരം പുതുമുഖമായ രുപാലി ലംഗ്താസയെയാണ് സ്ഥാനാര്‍ത്ഥി. ഇതോടെയാണ് നന്ദിത പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹാഫ്ലോംഗില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നന്ദിത മത്സരിക്കുമെന്നാണ് വിവരം. 19 സിറ്റിങ് എം എല്‍ എമാര്‍ക്കാണ് ഇക്കുറി ബിജെപി സീറ്റ് നിഷേധിച്ചിരിക്കുന്നത്. ഇതില്‍ പലരും വിമതരായി മത്സരിക്കാന്‍ ഒരുങ്ങുകയാണ്.
---- facebook comment plugin here -----







