Connect with us

Malappuram

അസ്മാഉല്‍ ഹുസ്ന റാത്തീബും ആത്മീയ സംഗമവും ഇന്ന്

Published

|

Last Updated

നിലമ്പൂര്‍ | നിലമ്പൂര്‍ മജ്മഇല്‍ മാസാന്തം നടത്തി വരുന്ന അസ്മാഉല്‍ ഹുസ്ന റാത്തീബും ആത്മീയ സംഗമവും ഇന്ന് (ശനി) വൈകിട്ട് 7 മണിക്ക് മജ്മഅ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നു . സംഗമത്തില്‍ മജ്മഅ് അക്കാദമി ജനറല്‍ സെക്രട്ടറി കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും.

സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ വാവാട് ദുആക്ക് നേതൃത്വം നല്‍കും. കാലവര്‍ഷം പരിഗണിച്ച് സ്ത്രീകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളുണ്ടാകും. പരിപാടിക്ക് എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് അന്നദാനവും നടക്കും.

Latest