Connect with us

Kerala

സൈക്കിള്‍ യാത്രകളിലൂടെ ശ്രദ്ധേയനായ അഷ്‌റഫ് മരിച്ച നിലയില്‍

2017 ലെ ഒരു ബൈക്കപടത്തില്‍ അഷ്റഫിന്റെ കാല്‍പ്പാദം അറ്റുപോയിരുന്നു.

Published

|

Last Updated

തൃശ്ശൂര്‍ |  സൈക്കിള്‍ യാത്രകളിലൂടെ ശ്രദ്ധേയനായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ പത്താംകല്ല് സ്വദേശി അഷ്റഫ്(43) ആണ് മരിച്ചത്. വടക്കാഞ്ചേരി എടങ്കക്കാട് റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം നാട്ടുകാര്‍ കാണുന്നത്. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. സമീപത്തെ തോട്ടുപാലത്തിന് മുകളില്‍ നിന്ന് വീണതാകാം എന്നും സംശയമുണ്ട്.

2017 ലെ ഒരു ബൈക്കപടത്തില്‍ അഷ്റഫിന്റെ കാല്‍പ്പാദം അറ്റുപോയിരുന്നു. സാഹസിക യാത്ര ഇഷ്ടപ്പെട്ടിരുന്ന അഷ്റഫ് തന്റെ പരിമിതികളെ മറികടന്ന് സൈക്കിളില്‍ ഹിമാലയം, ലഡാക്ക് ഉള്‍പ്പെടെയുള്ളയിടങ്ങളിലേക്ക് യാത്ര നടത്തിയിരുന്നു.

 

 

---- facebook comment plugin here -----

Latest