Connect with us

Kerala

കലോത്സവം; വെജിറ്റേയനാണ് നല്ലതെന്ന അഭിപ്രായവുമായി സ്പീക്കർ

എല്ലാത്തിലും വിവാദമുണ്ടാക്കൽ പൊതുസ്ഥിതി

Published

|

Last Updated

തിരുവനന്തപുരം| കലോത്സവത്തിൽ വെജിറ്റേറിയനാണ് നല്ലതെന്ന അഭിപ്രായവുമായി സ്പീക്കർ എ എൻ ഷംസീർ. എല്ലാത്തിലും വിവാദമുണ്ടാക്കലല്ലേ നമ്മുടെ പൊതുസ്ഥിതി എന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.

കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന കലോത്സവത്തോടനുബന്ധിച്ച് നോൺ വെജ് ഭക്ഷണങ്ങളും കലോത്സവത്തിൽ വിളമ്പണമെന്ന ആവശ്യം ചില ഭാഗങ്ങളിൽ നിന്ന് ഉയർന്നിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ ഈ ആവശ്യം പരിഗണിക്കാമെന്ന തരത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.

അതോടൊപ്പം, പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ ജാതിയെ ചൊല്ലി വലിയ ചർച്ചകൾ രൂപപ്പെടുകയും ചെയ്തു. ഇതെല്ലാം അടങ്ങുന്നതിനിടയിലാണ് വെജിറ്റേറിയനാണ് നല്ലതെന്ന അഭിപ്രായവുമായി സ്പീക്കർ എ എൻ ഷംസീർ രംഗത്ത് വന്നത്.

Latest