Connect with us

Kerala

കോട്ടയത്ത് ഭീതി പരത്തി സായുധ സംഘം; കുറുവ സംഘമെന്ന് സംശയം

കുറുവ സംഘമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും എന്നാല്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഏറ്റുമാനൂര്‍ പോലീസ്

Published

|

Last Updated

കോട്ടയം  | അതിരമ്പുഴ പഞ്ചായത്തില്‍ ഭീതി പരത്തി സായുധ മോഷണ സംഘം. അടിവസ്ത്രം മാത്രം ധരിച്ച് കൈയില്‍ വടിവാളും കോടാലിയുമായി നീങ്ങുന്ന മോഷണ സംഘത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ആയുധങ്ങളുമായെത്തിയ സംഘം ചില വീടുകളില്‍ മോഷണ ശ്രമവും നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. അതിരമ്പുഴ പഞ്ചായത്തിലെ അഞ്ചു ആറ് ഏഴ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന തൃകേല്‍, മനയ്ക്കപാടം പ്രദേശങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അജ്ഞാത സംഘമെത്തിയത്.

തമിഴ്നാട്ടിലെ കുപ്രസിദ്ധ തിരുട്ട് സംഘമായ കുറുവ സംഘമാണോ ഇതെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കുറുവ സംഘമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും എന്നാല്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഏറ്റുമാനൂര്‍ പോലീസ് അറിയിച്ചു. എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പ്രദേശത്ത് യോഗം ചേര്‍ന്നു. രാത്രികാലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. വാര്‍ഡുകള്‍ അടിസ്ഥാനത്തില്‍ മൈക്ക് അനൗണ്‍സ്മെന്റും നടത്തി. ചെറു സംഘങ്ങള്‍ രൂപീകരിച്ച് സുരക്ഷ ശക്തമാക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.

---- facebook comment plugin here -----

Latest