National
അർജുനായി ഷിരൂരിൽ തിരച്ചിൽ തുടരുന്നു; നാവിക സേനയും രംഗത്ത്
ഇന്നലെ കണ്ടെടുത്ത അസ്ഥി ഡി എൻ എ പരിശോധനക്ക് വിധേയമാക്കും
		
      																					
              
              
            അങ്കോല | കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെ മൂന്ന് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഗംഗാവലി പുഴയിൽ ഇന്നും തുടരുന്നു. നാവിക സേനയുടെ നേതൃത്വത്തിലാണ് ഇന്ന് തിരച്ചിൽ നടക്കുന്നത്. ഇതിനായി മൂന്ന് സംഘങ്ങൾ ഷിരൂരിൽ എത്തിയിട്ടുണ്ട്.
നാല് പോയിന്റുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. ലോഹസാന്നിധ്യം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിന്റെ സിഗ്നൽ ലഭിച്ചാൽ നാവികസേനയുടെ ഡൈവർമാർ ആ സ്ഥലം കേന്ദ്രീകരിച്ച് പരിശോധന നടത്തും. ഡ്രെഡ്ജിങ് സംവിധാനം ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.
ഞായറാഴ്ച ഗംഗാവലി പുഴയിൽ നിന്ന് അസ്ഥി കണ്ടെടുത്തിരുന്നു. ഇത് ഡിഎൻഎ പരിശോധനക്കായി അയച്ചിട്ടുണ്ട്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
