Kerala
വനിതാ ടിടിഇയെ കൈയേറ്റം ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം
ടിടിഇയെ അര്‍ജുന്‍ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്നാണ് കേസ്
കൊച്ചി | വനിതാ ടി ടി ഇയെ കൈയേറ്റം ചെയ്‌തെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഗാന്ധിധാം എക്‌സ്പ്രസില്‍ വച്ച് വനിത ടി ടി ഇ യെ കയ്യേറ്റം ചെയ്‌തെന്നതാണ് അര്‍ജുന്‍ ആയങ്കിക്കെതിരായ കേസ്. തൃശൂര്‍ റെയില്‍വേ പോലീസ് ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്വര്‍ണ കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി നേരെത്തെ അറസ്റ്റില്‍ ആയിരുന്നു. ജനുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം.നാഗര്‍കോവിലിലേക്ക് സെക്കന്റ് ക്ലാസ്സ് ടിക്കറ്റുമായി കയറിയ അര്‍ജുന്‍ സ്ലീപ്പര്‍ ക്ലാസ്സില്‍ യാത്ര ചെയ്തത് വനിതാ ടി ടി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ടിടിഇയെ അര്‍ജുന്‍ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്നാണ് കേസ്







