Connect with us

From the print

അരിക്കോട് മജ്മഅ് ഇന്റര്‍വ്യൂ നാളെ

എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം പ്രതീക്ഷിക്കുന്നവര്‍ക്ക് സിദ്ദീഖിയ്യ ദഅ്വ കോളജിലേക്കും സ്‌കൂള്‍ ഏഴാം തരം പൂര്‍ത്തിയാക്കിയവര്‍ക്ക് സീഡ് ബ്രില്യന്‍സ് അക്കാദമിയിലേക്കും ആറാം ക്ലാസ്സിലേക്ക് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജിലേക്കുമാണ് പ്രവേശനം.

Published

|

Last Updated

അരീക്കോട് | അരീക്കോട് മജ്മഅ് സ്ഥാപനങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ നാളെ രാവിലെ 9.30ന് തെരട്ടമ്മല്‍ മജ്മഅ് ക്യാമ്പസില്‍ നടക്കും. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം പ്രതീക്ഷിക്കുന്നവര്‍ക്ക് സിദ്ദീഖിയ്യ ദഅ്വ കോളജിലേക്കും സ്‌കൂള്‍ ഏഴാം തരം പൂര്‍ത്തിയാക്കിയവര്‍ക്ക് സീഡ് ബ്രില്യന്‍സ് അക്കാദമിയിലേക്കും ആറാം ക്ലാസ്സിലേക്ക് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജിലേക്കുമാണ് പ്രവേശനം.

പ്ലസ്ടു പൂര്‍ത്തീകരിച്ച് പ്രാഥമിക കിതാബ് പഠനം കഴിഞ്ഞവര്‍ക്ക് ബാച്ച്ലര്‍ ഇന്‍ ഇസ്ലാമിക് സയന്‍സിലേക്കും ഡിഗ്രി- തത്തുല്യ കിതാബ് പഠനം കഴിഞ്ഞവര്‍ക്ക് മുത്വവ്വലിലേക്കും പ്രവേശനം നല്‍കുന്നുണ്ട്.

ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ താത്ര്യപ്പെടുന്നവര്‍ രക്ഷിതാക്കളുമായി രാവിലെ 9.30ന് തന്നെ മജ്മഅ് തെരട്ടമ്മല്‍ ക്യാമ്പസില്‍ എത്തിച്ചേരണം. ഫോണ്‍: 9562936292, 9656586501.

 

Latest