Business
എണ്ണ വിപണിയിൽ കുതിച്ച് അരാംകോ
46.5 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്
റിയാദ് | സഊദിയിലെ എണ്ണ പ്രമുഖരായ അരാംകോയുടെ വരുമാനത്തില്‍ വന്‍ വര്‍ധനവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 46.5 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. റഷ്യ- ഉക്രൈന്‍ യുദ്ധം ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളാണ് അരാംകോയുടെ കുതിപ്പിന് കാരണമായത്.
റെക്കോര്‍ഡ് വരുമാനമാണ് കഴിഞ്ഞ വര്‍ഷം അരാംകോക്ക് ഉണ്ടായത്. 16.1 കോടി ഡോളറിന്റെ ലാഭമാണ് കമ്പനിക്ക് ഉണ്ടായത്. രാജ്യാന്തര തലത്തില്‍ എണ്ണക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. ഇതിനിടെയാണ് 95 ശതമാനംസഊദി ഗവണ്‍മെന്റിനു പങ്കാളിത്തമുള്ള അരാംകോയുടെ വന്‍ കുതിപ്പ്.
അമേരിക്കയുടെ എക്‌സോണ്‍ മൊബില്‍ 5570 കോടി വരുമാനമാണ് എണ്ണ വിറ്റുവരവില്‍ കഴിഞ്ഞ വർഷം സമ്പാദിച്ചത്.
---- facebook comment plugin here -----






