Connect with us

Ongoing News

ആപ്പിൾ പ്രേമികൾക്ക് സന്തോഷവാർത്ത; ഡെവലപ്പർ കോൺഫറൻസ് തീയതി പ്രഖ്യാപിച്ചു; ഐ ഒ എസ് 27 അവതരിപ്പിക്കും; സിരി ഇനി വേറെ ലെവൽ!

ഐ ഒ എസ് 27, ഐപാഡ് ഒ എസ് 27, മാക് ഒ എസ് 27 തുടങ്ങി ആപ്പിൾ പ്ലാറ്റ്‌ഫോമുകളിലെ വൻ സോഫ്റ്റ്‌വെയർ പരിഷ്കാരങ്ങളാണ് ഇത്തവണത്തെ പ്രധാന ആകർഷണം.

Published

|

Last Updated

കുപ്പർട്ടിനോ | ലോകമെമ്പാടുമുള്ള ടെക് പ്രേമികൾ കാത്തിരിക്കുന്ന ആപ്പിളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസ് (ഡബ്ല്യു ഡബ്ല്യു ഡി സി 2026) ജൂൺ 8 മുതൽ 12 വരെ നടക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഐ ഒ എസ് 27, ഐപാഡ് ഒ എസ് 27, മാക് ഒ എസ് 27 തുടങ്ങി ആപ്പിൾ പ്ലാറ്റ്‌ഫോമുകളിലെ വൻ സോഫ്റ്റ്‌വെയർ പരിഷ്കാരങ്ങളാണ് ഇത്തവണത്തെ പ്രധാന ആകർഷണം.

ജൂൺ 8ന് പസഫിക് സമയം രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10:30) ആപ്പിൾ പാർക്കിൽ നടക്കുന്ന മുഖ്യ പ്രഭാഷണത്തോടെ പരിപാടികൾക്ക് തുടക്കമാകും. ആപ്പിൾ ഡെവലപ്പർ ആപ്പ്, വെബ്സൈറ്റ്, യൂട്യൂബ് എന്നിവ വഴി പരിപാടി തത്സമയം കാണാൻ സാധിക്കും. സോഫ്റ്റ്‌വെയറുകളിലെ പുതിയ ഫീച്ചറുകൾക്കൊപ്പം തന്നെ നിലവിലെ ഐ ഒ എസ് 26 പതിപ്പിലെ പിഴവുകൾ പരിഹരിക്കുന്നതിനും സുഗമമായ പ്രവർത്തനത്തിനും ഇത്തവണ ആപ്പിൾ മുൻഗണന നൽകുന്നുണ്ട്.

ഐ ഒ എസ് 27ൽ സിരിക്ക് ലഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) കരുത്താണ് ഏറ്റവും വലിയ മാറ്റമായി വിലയിരുത്തപ്പെടുന്നത്. ഗൂഗിളിന്റെ ജെമിനി എ ഐ മോഡൽ ഉപയോഗിക്കുന്നതിനായി ആപ്പിൾ പ്രതിവർഷം 100 കോടി ഡോളർ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് സിരിയെ കൂടുതൽ കൃത്യതയുള്ളതും ഉപയോക്താക്കളുമായി മികച്ച രീതിയിൽ സംവദിക്കാൻ ശേഷിയുള്ളതുമായ ഒരു പേഴ്സണൽ അസിസ്റ്റന്റായി മാറ്റും.

ഐ ഒ എസ് 26 ഉപയോഗിക്കുന്ന ഐഫോൺ 11 മുതലുള്ള എല്ലാ മോഡലുകളിലും പുതിയ ഐ ഒ എസ് 27 പതിപ്പും ലഭ്യമാകുമെന്നത് ഉപയോക്താക്കൾക്ക് ആശ്വാസകരമാണ്. ഡെവലപ്പർമാർക്കുള്ള ബീറ്റാ പതിപ്പ് ജൂൺ 8ന് തന്നെ ലഭ്യമാകും. പൊതുജനങ്ങൾക്കുള്ള ബീറ്റാ പതിപ്പ് വേനൽക്കാലത്തോടെ പുറത്തിറങ്ങും.

Summary

Apple has officially scheduled its Worldwide Developers Conference (WWDC) 2026 to take place from June 8 to June 12, featuring the unveiling of iOS 27 and a significant AI-driven revamp of Siri. The upcoming iOS 27 update is expected to focus on system stability and performance improvements, supporting all devices currently running iOS 26. A major highlight is the integration of a custom Gemini AI model to transform Siri into a more contextually aware and conversational virtual assistant.

---- facebook comment plugin here -----

Latest