Connect with us

National

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം: 38 അംഗങ്ങളെ ഗുജറാത്ത് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

ആറ് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.

Published

|

Last Updated

ഗാന്ധിനഗര്‍| കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് 38 പ്രവര്‍ത്തകരെ ഗുജറാത്ത് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. ആറ് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. ഗുജറാത്ത് കോണ്‍ഗ്രസിന്റെ അച്ചടക്ക സമിതി ഈ മാസം രണ്ട് തവണ യോഗം ചേര്‍ന്നിരുന്നു. ഇതുവരെ 95 പേര്‍ക്കെതിരെ 71 പരാതികള്‍ ലഭിച്ചതായി അതിന്റെ കണ്‍വീനര്‍ ബാലുഭായ് പട്ടേല്‍ പറഞ്ഞു.

സുരേന്ദ്രനഗര്‍ ജില്ലാ പ്രസിഡന്റ് രായാഭായ് റാത്തോഡ്, നര്‍മ്മദ ജില്ലാ പ്രസിഡന്റ് ഹരേന്ദ്ര വാലണ്ട്, മുന്‍ നന്ദോഡ് എംഎല്‍എ പി ഡി വാസവ എന്നിവരടക്കം 38 പേരെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

 

---- facebook comment plugin here -----

Latest