tipper accident
നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
വീട്ടല്‍ വാടകക്ക് താമസിച്ചിരുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നും താമസം മാറിയത്
താമരശ്ശേരി | നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. വീട്ടില്‍ ആളില്ലാത്തതിനാന്‍ വന്‍ അപകടം ഒഴിവായി. ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന് മുക്കം റോഡില്‍ അത്തായക്കണ്ടം വിച്ചിയാലിയുടെ മകന്‍ റഫീഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. റോഡ് നവീകരണ കരാറുകാരായ ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലോറിയാണ് മറിഞ്ഞത്.
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. വീട്ടല്‍ വാടകക്ക് താമസിച്ചിരുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നും താമസം മാറ്റിയത്. മുക്കം ഭാഗത്ത് നിന്നും ചുങ്കം ചെക്ക് പോസ്റ്റിനു സമീപത്തെ ടാര്‍ മിക്‌സിംങ്ങ് യൂനിറ്റിലേക്ക് വരികയായിരുന ടിപ്പറാണ് അപകത്തില്‍പ്പെട്ടത്. വീട് പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരുക്കില്ല.







