Connect with us

up election

രാമക്ഷേത്ര നിര്‍മ്മാണം തടയുവാന്‍ അഖിലേഷിന് കഴിയുമോ എന്ന് കാണട്ടെയെന്ന് അമിത് ഷാ

ആള്‍ക്കൂട്ടവും ജനങ്ങളുടെ പ്രതികരണവും സൂചിപ്പിക്കുന്നത് 300ലേറെ സീറ്റുമായി യു പിയില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണെന്നും അമിത് ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു.

Published

|

Last Updated

ബറേലി | ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ കാലത്ത് ഗുണ്ടാ രാജും മാഫിയാ രാജുമായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് ക്രമസമാധാനനില കൊണ്ടുവന്നത് യോഗി ആദിത്യനാഥ് ആണെന്നും അമിത് ഷാ അവകാശപ്പെട്ടു.

എസ് പി ഭരണകാലത്ത് ഉത്തരപ്രദേശ് ഗുണ്ടകളുടേയും മാഫികളുടേയും ഭീതിയിലാണ് കഴിഞ്ഞിരുന്നത്. യോഗി ആദിത്യനാഥ് ഈ ഗുണ്ടാ രാജിന് അന്ത്യമിടുകയും ക്രമസമാധാന നില തിരികെകൊണ്ടുവന്നെന്നും അമിത് ഷാ പറഞ്ഞു. രാമക്ഷേത്രമുണ്ടാക്കുമെന്ന് അഖിലേഷ് പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ അത് എപ്പോഴെന്ന് പറഞ്ഞില്ല. എന്നാല്‍, ഇനി അഖിലേഷിന് രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം തടയുവാന്‍ കഴിയുമോ എന്ന് കാണട്ടേയെന്നും അമിത്ഷാ വെല്ലുവിളിച്ചു.

ആള്‍ക്കൂട്ടവും ജനങ്ങളുടെ പ്രതികരണവും സൂചിപ്പിക്കുന്നത് 300ലേറെ സീറ്റുമായി യു പിയില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണെന്നും അമിത് ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു.