amit sha
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കൂടാതെ രാജ്യത്തിന്റെ വികസനം പൂര്‍ണ്ണമല്ലെന്ന് അമിത് ഷാ
ഇന്ത്യയുടെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും പുരാതനമായ ദക്ഷിണേന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും സമ്പന്നമാക്കുന്നുവെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു
ന്യൂഡല്‍ഹി | ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സംഭാവനകള്‍ ഇല്ലാതെ രാജ്യത്തിന്റെ വികസനം ആലോചിക്കാന്‍ പോലും കഴിയില്ലെന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആന്ധ്രാ പ്രദേശിലെ തിരുപ്പതിയില്‍ നടന്ന ഇരുപത്തി ഒമ്പതാമത് ദക്ഷിണ സോണല്‍ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. ഇന്ത്യയുടെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും പുരാതനമായ ദക്ഷിണേന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും സമ്പന്നമാക്കുന്നുവെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റഡ്ഡിയുടെ അധ്യക്ഷതയിലാണ് കൗണ്‍സില്‍ നടക്കുന്നത്. ആന്ധ്രക്ക് പുറമേ തമിഴ്‌നാട്, കര്‍ണ്ണാടക, കേരള തെലങ്കാന, പുതുച്ചേരി, ലക്ഷദ്വീപ്, ആന്ധമാന്‍ നിക്കോബാര്‍ എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മീറ്റിങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
യോഗത്തില്‍ രണ്ടാം ഡോസ് വാക്‌സീനേഷന്റെ വേഗത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങളോട് അമിത് ഷാ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാര്‍ ഇതിന് മേല്‍ നോട്ടം വഹിക്കണം. ഫലപ്രദമായ ക്രമസമാധാന പാലനത്തിന് ഇന്ത്യന്‍ പീനല്‍ കോഡിലും ക്രമിനല്‍ പ്രോസീജ്യര്‍ കോഡിലും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനും ലഹരി ചങ്ങലകളുടെ കണ്ണി മുറിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും അമിത് ഷാ സംസ്ഥാങ്ങളോട് ആവശ്യപ്പെട്ടു.