Connect with us

accident

ഫയര്‍ എന്‍ജിനും ആംബുലന്‍സും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

ഏഴോം കൊട്ടില സ്വദേശി മിഥുന്‍ (30) ആണ് മരിച്ചത്

Published

|

Last Updated

ധര്‍മടം | ഫയര്‍ എന്‍ജിനും ആംബുലന്‍സും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. മൊയ്തു പാലത്തിന് സമീപം ഉണ്ടായ അപകടത്തില്‍ ഏഴോം കൊട്ടില സ്വദേശി മിഥുന്‍ (30) ആണ് മരിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന സുകേഷ്, പ്രവീണ്‍, സിന്ധു എന്നിവരെ പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. മുഴപ്പിലങ്ങാട് കുളം ബസാറിലേക്ക് തീയണക്കാന്‍ പോകുകയായിരുന്ന തലശ്ശേരി അഗ്‌നിരക്ഷാസേനയുടെ വാഹനവും പരിയാരത്തുനിന്ന് മൃതദേഹവുമായി വരികയായിരുന്ന ആംബുലന്‍സുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച പരിയാരത്ത് മരിച്ച ചിറക്കുനിയിലെ എം ഹരിദാസന്റെ മൃതദേഹവുമായി വരികയായിരുന്നു ആംബുലന്‍സ്.

ഹരിദാസന്റെ മക്കളാണ് പരിക്കേറ്റ സുകേഷും സിന്ധുവും. മറ്റൊരു മകളുടെ ഭര്‍ത്താവാണ് പ്രവീണ്‍. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കില്ല. ഹരിദാസന്റെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

 

Latest